പക്ഷിപ്പനി മനുഷ്യ വംശത്തിന് അടുത്ത ദുരന്തമാകുമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : പക്ഷിപ്പനി മനുഷ്യ വംശത്തിന് അടുത്ത ദുരന്തമാകുമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്‍റെ ആക്രമണം തീര്‍ത്ത ദുരിതങ്ങളില്‍ നിന്നും ഇനിയും പൂര്‍ണ്ണമായും കരകയറാത്ത മനുഷ്യകുലത്തിന് മറ്റൊരു ദുരിതവുമായി പക്ഷിപ്പനി എത്തുന്നു എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇതിനു കാരണമാകുന്ന വൈറസ് പക്ഷികളില്‍ നിന്നും സസ്തനികളിലേക്ക് കടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. നീര്‍നായ, കുറുക്കന്‍ എന്നീ മൃഗങ്ങളിലാണ് ഇപ്പോള്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എന്‍ 1 എന്ന വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്നലെ നടന്ന ഒരു വെര്‍ച്ച്വല്‍ സമ്മേളനത്തിനിടയിലാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രെയേസുസ്, എല്ലാ രാജ്യങ്ങളോടും സസ്തനികളെ സസൂക്ഷ്മം നിരീക്ഷക്കണം എന്ന് ആവശ്യപ്പെട്ടത്. മൃഗങ്ങളില്‍ നിന്നും വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത തീരെ കുറവാണെന്ന് പറഞ്ഞ ടെഡ്രോ പക്ഷേ അത്തരമൊരു സാധ്യത തള്ളിക്കളയാനും ആകില്ലെന്ന് പറഞ്ഞു.

യു കെയില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ പക്ഷിപ്പനി വ്യാപനം സസ്തനികളെയും ബാധിച്ചു എന്ന റിപ്പോര്‍ട്ട് വന്നതിന് തൊട്ടു പിന്നാലെയാണ് ഈ മുന്നറിയിപ്പ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വടക്ക് പടിഞ്ഞാറന്‍ സ്‌പെയിനിലും കഴിഞ്ഞ മാസം നീര്‍നായ്ക്കള്‍ക്കിടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച് 5 എന്‍ 1 ന്‍റെസാന്നിദ്ധ്യം നേരത്തെ മനുഷ്യരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അത് വളരെ വിരളമായിരുന്നു. മാത്രമല്ല രോഗബാധയുള്ള ജീവനുള്ളതോ മരിച്ചതോ ആയ പക്ഷികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ വന്നതായിരുന്നു അതെന്നും കണ്ടെത്തിയിരുന്നു.

മനുഷ്യരേയോ സസ്തനികളേയോ ഈ വൈറസ് അത്രയെളുപ്പത്തില്‍ ബാധിക്കുകയില്ല. എന്നാല്‍ ഇപ്പോള്‍ സസ്തനികളെ ബാധിച്ചു തുടങ്ങി എന്ന റിപ്പോര്‍ട്ട് ഏറെ ആശങ്ക പരത്തുന്നതാണ്. വൈറസിന് മ്യുട്ടേഷന്‍ സംഭവിച്ചോ എന്നതാണ് ഏറ്റവുമധികം ആശങ്ക ഉയര്‍ത്തുന്ന സംശയം. ഈ മ്യുട്ടേഷന്‍ വഴി അവ മനുഷ്യ ശരീരത്തെ ബാധിക്കുന്നതിനുള്ള കഴിവും നേടിയിരിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....