പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കായി പൊതുവഴിയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ; 26 പേർക്കെതിരെ കേസെടുത്ത് മലയാലപ്പുഴ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടത്തിയ സംഭവത്തിൽ 26 പേർക്കെതിരെ കേസെടുത്ത് മലയാലപ്പുഴ പോലീസ്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞ ദിവസം നടുറോഡിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്ക് സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചത്. അടുത്തിടെ സിപിഎമ്മിലെത്തിയ 62 പേരിൽ പ്രധാനിയായിരുന്നു ശരൺ ചന്ദ്രൻ.

ശനിയാഴ്ച രാത്രി പൊതുനിരത്തിൽ സംഘടിപ്പിച്ച ശരണിന്‍റെ പിറന്നാൾ ആഘോഷത്തിൽ അമ്പതിലധികം യുവാക്കൾ ഒത്തുകൂടി. കാറിന്‍റെ ബോണറ്റിൽ നിരത്തിവെച്ച കേക്കുകളിൽ കാപ്പാ എന്ന് എഴുതിയ കേക്കായിരുന്നു ഹൈലൈറ്റ്. വെറൈറ്റി ആഘോഷം റീലുകളാക്കി ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. പരസ്യമായ ആഘോഷത്തിലൂടെ കാപ്പാ ചുമത്തിയ പോലീസിനെ മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലെടുത്തതിൽ കടുത്ത വിമർശനം ഉന്നയിച്ച ഒരു വിഭാഗം സിപിഎം നേതാക്കളെ കൂടിയാണ് സംഘം വെല്ലുവിളിക്കുന്നത്. മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് ക്രിമിനൽ പശ്ചാത്തലമുള്ളവരെ മാലയിട്ടു പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...