ബിരിയാണിയിൽ പുഴുവെന്ന് ആരോപിച്ച് ബിരിയാണി ചെമ്പ് യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അരിമണി പുഴുവാണെന്ന് തെറ്റിദ്ധരിച്ച്‌ ഹോട്ടലിലെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്. രാമനാട്ടുകരയിലാണ് സംഭവം. പാര്‍സല്‍ വാങ്ങിച്ച ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയെന്നാരോപിച്ച്‌ ഇയാള്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഹോട്ടലുടമ ബിരിയാണി പരിശോധിക്കുകയും എണ്ണയില്‍ പൊരിഞ്ഞ അരിമണി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന യുവാവ് രാമനാട്ടുകര നഗരസഭയില്‍ എത്തി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ ബിരിയാണിയടങ്ങിയ ചെമ്പ് റോഡിലേക്കെറിഞ്ഞത്. 8 കിലോ അരിയുടെ ബിരിയാണിയാണ് ഇയാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇതേതുടര്‍ന്ന് ഹോട്ടലുടമ പോലീസിനെ വിളിക്കുകയും പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പുഴുവല്ല അരിമണിയാണെന്ന് കണ്ടെത്തിയതായും യുവാവിന്റെ പരാതിയില്‍ കഴമ്പില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...