തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് (BAM) അന്താരാഷ്ട്ര പൂർവ്വവിദ്യാർഥി സമ്മേളനം ജൂലൈ 15 ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ക്രാന്തദർശിയും ഗാന്ധിയനുമായ ആത്മീയാചാര്യൻ അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ദർശനങ്ങൾ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ സഹോദരീ പുത്രൻ റവ.ഡോ.റ്റി സി ജോർജ്ജിന്റെ  നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ തീരത്തെ മനോഹര ഗ്രാമമായ തുരുത്തിക്കാട്ട് 1965 ൽ ആരംഭിച്ച ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് (BAM) അതിന്റെ വജ്ര ജൂബിലി ആഘോഷിക്കുകയാണ്. വജ്ര ജൂബിലി വർഷത്തിൽ കോളജിന്റെ രജിസ്ട്രേഡ് പൂർവ്വവിദ്യാർത്ഥി സംഘടനയായ ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് ആലുംമ്നി അസോസിയേഷന്റെ (BAMCAA) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൂർവ്വവിദ്യാർഥി സംഗമം സംഘടിപ്പിക്കുകയാണ്.

2025 ജൂലൈ 15 ചൊവ്വാഴ്ച 3 മണിക്ക് തുരുത്തിക്കാട് ബി.എ.എം കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വജ്ര ജൂബിലിയുടെ ഭാഗമായി ആലുമ്നി അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിക്കും. കോളജിന്റെ ആദ്യകാല അധ്യാപകൻ കൂടിയായ മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ മുഖ്യ പ്രഭാഷണം നടത്തും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. ബിഎഎം കോളേജ് ആലുംമ്നി അസോസിയേഷൻ പ്രസിഡന്റ് കോശി പി സഖറിയ യോഗത്തിൽ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികളും പൂർവ്വവിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സ്നേഹ കൂട്ടായ്മ, സ്നേഹവിരുന്ന് എന്നിവയും നടക്കും.

മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, കേരള ആട്ടോ കാസ്റ്റ് ലിമിറ്റഡ് ചെയർമാൻ അലക്സ് കണ്ണമല, മുൻ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, മുൻ ജില്ലാ കൗൺസിൽ അംഗവും മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ കുഞ്ഞുകോശി പോൾ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ്ജ്‌ കെ അലക്സ്, ബി എ എം കോളജ് മുൻ പ്രിൻസിപ്പലും പൂർവ വിദ്യാർഥി സംഘടനയുടെ സ്ഥാപക രക്ഷാധികാരിയുമായ പ്രൊഫ.ഏബ്രഹാം ജോർജ്ജ്, യു എ ഇ യിലെ എൻ ടി വി ചാനൽ ചെയർമാൻ കെ ജി മാത്തുക്കുട്ടി, യു എസ് എ യിലെ ഡാളസ് സിറ്റി മേയർ സ്ഥാനാർഥി ആയിരുന്ന പി സി മാത്യു, മലനാട് ടി വി കേരള സ്റ്റേറ്റ് ഹെഡ് സുമേഷ് കുമാർ കെ എസ് (ആർ ജെ സുമേഷ് ചുങ്കപ്പാറ) തുടങ്ങി ആധ്യാത്മിക, വിദ്യാഭ്യാസ, രാഷ്ട്രീയ, ഔദ്യോഗിക, സാമൂഹ്യ, സാഹിത്യ , മാധ്യമ, സാംസ്കാരിക കലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ കോളജിലെ പൂർവ വിദ്യാർത്ഥികളാണ്.

കോളജിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ ആയിരത്തിലധികം പേരുടെ സാന്നിധ്യം കൊണ്ട് ഈ മഹാസംഗമം ശ്രദ്ധേയമാകും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടനവധി പൂർവവിദ്യാർഥികളും ഈ സംഗമത്തിൽ ഓൺലൈനായി പങ്കെടുക്കും. കോശി പി സഖറിയ പ്രസിഡന്റും ജേക്കബ് തോമസ്, ലഫ്. എൻസ് മാത്യൂസ് എന്നിവർ സെക്രട്ടറിമാരായും റവ.ബിനു വർഗീസ്, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം കൂടിയായ അഡ്വ.റെനി കെ ജേക്കബ്, കെ ജി സാബു (മുൻ പ്രസിഡന്റ്), അഡ്വ.സിബി മൈലേട്ട് (മുൻ സെക്രട്ടറി), തുളസീഭായി എൻ, റിനു അന്ന മാത്യു, ഡോ. ഗീത ലക്ഷ്മി, ഡോ. ബിജു തോമസ്, ഡോ. ഐൻസ്റ്റീൻ, എഡ്വേർഡ് ബി എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളുമായ ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് ആലുംമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി അന്താരാഷ്ട്ര പൂർവ്വവിദ്യാർഥി സംഗമത്തിന്റെ ക്രമീകരണങ്ങൾ നടത്തിവരുന്നു.

അന്താരാഷ്ട്ര പൂർവവിദ്യാർഥി സംഗമത്തിന്റെ പ്രചരണാർത്ഥം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആലുമ്നി പ്രസിഡന്റ് കോശി പി സഖറിയ, സെക്രട്ടറി ജേക്കബ് തോമസ്, കോളേജ് മാനേജർ ഡോ. മാത്യു പി ജോസഫ്, പ്രിൻസിപ്പൽ ഡോ.അനീഷ് കുമാർ ജി എസ്, ആഗോള പൂർവവിദ്യാർഥി സംഗമം 2025 കൺവീനർമാരായ ലഫ്.എൻസ് മാത്യൂസ്, ഗിരികുമാർ, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...