മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുo : ബിഷപ് മാര്‍ ജോസ് പുളിക്കല്‍

For full experience, Download our mobile application:
Get it on Google Play

പൊടിമറ്റം : മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച്‌ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍.

ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാര്‍ത്ഥനാരൂപിയും ഉള്‍ക്കാഴ്ചകളുമാണ്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്രമാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളില്‍ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച്‌ മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികള്‍ വലിയ മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇടവകസമൂഹത്തിലെ 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പില്‍ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്റ് ആലീസ് കരിപ്പാപ്പറമ്ബില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം മുഖ്യപ്രഭാഷണം നടത്തി. എല്‍സമ്മ ജോയി, ഷാലമ്മ ജെയിംസ്, സി. മരിയ ജെയിംസ്, പ്രൊഫ. ഷീല കുഞ്ചെറിയ, മറിയമ്മ സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

ഇടവക സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഭവനസഹായപദ്ധതി, വിദ്യാഭ്യാസ സഹായനിധി എന്നിവയ്ക്കായി മാതൃവേദി സമാഹരിച്ച 2.25 ലക്ഷം രൂപ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം ഏറ്റുവാങ്ങി. മാതൃവേദി വര്‍ഷങ്ങളായി നടപ്പിലാക്കിയ വിവാഹ സഹായപദ്ധതിക്ക് നേതൃത്വം നല്‍കിയ എമിലി ഡോമിനിക്ക് കിഴക്കേമുറിയേയും ഇടവകയിലെ 80 വയസ്സ് പിന്നിട്ട സന്യാസിനിമാരെയും മാതാക്കളേയും മാതൃസംഗമത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു.

കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഫൊറോന തലത്തില്‍ നടന്ന അടുക്കളത്തോട്ട മത്സരത്തില്‍ വിജയികളായ ഷൈന്‍ ടോംസ് പുലിക്കുന്നേല്‍, ആനിയമ്മ പറേക്കാട്ടില്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കപ്പെട്ടു. സഹവികാരി ഫാ. മാത്യു കുരിശുമ്മൂട്ടില്‍, തെയ്യാമ്മ തോക്കനാട്ട്, ഡെയ്‌സി ജോര്‍ജ്ജുകുട്ടി, ലീലാമ്മ കളത്തിപ്പറമ്പില്‍, മോളി ജോസഫ് പ്ലാപ്പള്ളി, സുമ കുന്നത്തുപുരയിടം എന്നിവര്‍ ജൂബിലി മാതൃസംഗമത്തിന് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...