നികുതി വര്‍ധന : പ്രതിഷേധ സമരത്തെ അക്രമിക്കുന്നത് പോലീസ് ഗുണ്ടായിസം ; എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന സര്‍ക്കാരിന്‍റെ അന്യായമായ നികുതി വർധനവിനെതിരെ എസ്ഡിപിഐ റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ്  അതിക്രമം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും സമാധാനപരമായി നടത്തുന്ന സമരങ്ങളോടുള്ള പോലീസ് കാടത്തം അവസാനിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്‍റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ റാന്നി ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സർക്കാരിന്‍റെ തീവെട്ടിക്കൊള്ളക്കെതിരെയാണ് എസ്ഡിപിഐ മാർച്ച് നടത്തിയത്. എന്നാല്‍ മറ്റാരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സമരങ്ങള്‍ക്ക് നേരെ പോലീസ് നടത്തുന്ന തേര്‍വാഴ്ച്ച അംഗീകരിക്കാനാവില്ല. തികച്ചും സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് സർക്കാരുകള്‍ വ്യാമോഹിക്കേണ്ടതില്ലെന്നും  ഇനിയും വന്‍ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസിന്‍റെ അക്രമത്തിൽ സംസ്ഥാന-ജില്ലാ നേതാക്കളടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ റാന്നി മണ്ഡലം പ്രസിഡന്‍റ് ഷാനവാസ് കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, റാന്നി മണ്ഡലം സെക്രട്ടറി തൗഫിഖ്, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്‍റ് അഷ്റഫ് പേഴുംകാട്ടില്‍, റാന്നി മണ്ഡലം വൈസ്പ്രസിഡന്‍റ് അഷ്റഫ് അലപ്ര എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...