നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനും സ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. ഇതര സംസ്ഥാനക്കാര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും പ്രത്യേക മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. ദുരിതാശ്വാസ സഹായം ശരിയായ കരങ്ങളില്‍ എത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ പറഞ്ഞു.

കൃത്യമായ ദുരന്ത നിവാരണ പ്രതികരണ സംവിധാനം ജില്ലയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15 ന് മുമ്പ് വകുപ്പുകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഡാം തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് സമീപ പ്രദേശങ്ങള്‍ക്ക് പുറമെ വ്യത്യസ്ത സ്ഥലങ്ങളില്‍ അലാറാം സ്ഥാപിക്കും. ഗ്രാമപഞ്ചായത്തുകള്‍ക്ക് മൈക്ക് അനൗണ്‍സ്മെന്‍റിനുള്ള ഉപകരണങ്ങള്‍ നല്‍കും. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കും.

ജില്ല, താലൂക്കുതല ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ദുരന്ത ബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും. നദികളിലും വലിയ തോടുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാന്‍ വിശദമായ പദ്ധതി തയ്യാറാക്കും. ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനും സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു. എ.ഡി.എം ആര്‍.രാജലക്ഷ്മി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...