ബൈക്കിൽ കറങ്ങി നടന്നു മദ്യവിൽപ്പന ; മധ്യവയസ്ക്കൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വായ്പ്പൂര്, കോട്ടാങ്ങൽ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു മദ്യവിൽപ്പന നടത്തിവന്നിരുന്നയാൾ പിടിയിൽ. കോട്ടാങ്ങൽ ചെറുതോട്ടു വഴി മധുരപ്ലാക്കൽ വീട്ടിൽ കെ.ബി ബിജു (കുട്ട ബിജു 46 ) നെ മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്സ് സൈസ് സംഘം അറസ്റ്റു ചെയ്തത്. അരലിറ്റർ വീതമുള്ള 11 കുപ്പി മദ്യവും മദൃ വിൽപ്പന നടത്തി ലഭിച്ച 2450 രൂപയും ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിൽ എടുത്തു.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. പ്രീവന്റിവ് ഓഫീസർ സുശീൽ കുമാർ അസി: എക്സൈസ് ഇൻസ്പെക്ടർ ,ഷിഹാബുദീൻ സിവിൽ എക്സൈസ് ഓഫീസറൻ മാരായ ,മനീഷ്, അനന്ദു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വായ്പ്പൂര് ജംഗ്ഷൻ കേന്ദ്രീകരിച്ചു ബിജു ബൈക്കിൽ കൊണ്ടു നടന്നു വൻതോതിൽ മദ്യവിൽപ്പനടത്തുന്നത് മൂലം സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനമായി കുളികടവിലേക്കും മറ്റും പോകുവാൻ പറ്റാത്ത അവസ്ഥയാണെന്നും കുറെയേറെ പുരുഷൻമാർ ജോലിക്കൊന്നും പോകാതെ രാവിലെ മുതൽ വായ്പ്പൂരും കോട്ടാങ്ങലും കേന്ദ്രികരിച്ച് ബിജുവിൽ നിന്നും മദ്യംവാങ്ങി കുടിച്ചു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഷാഡോ ടീമിനെ നിയോഗിച്ചു രഹസ്യ വിവരം ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. 420 രൂപ വിലയുള്ള ഒരു കുപ്പി മദ്യം 600 മുതൽ 800 രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...