ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാർലമെൻറിൽ സമഗ്രമായ ബിൽ പാസ്സാക്കണം ; തോമസ് ചാഴികാടൻ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവും 1967ലെ ഭരണഘടന (പട്ടികവർഗം) (ഉത്തർപ്രദേശ്) ഉത്തരവും പാസ്സാക്കുന്നതോടൊപ്പം ഇന്ത്യയിലെ ഇനിയും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താത്ത എല്ലാവിഭാഗങ്ങളെയും ഉൾപ്പെടുത്തി ദളിത് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് പട്ടികജാതി സംവരണം ഏർപ്പെടുത്താൻ സമഗ്രമായ ബിൽ പാർലമെൻറിൽ പാസ്സാക്കണമെന്ന് തോമസ് ചാഴികാടൻ എം പി ആവശ്യപെട്ടു. 2022ലെ ഭരണഘടന (പട്ടികവർഗ്ഗ) (ഉത്തർപ്രദേശ്‌) ഉത്തരവ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി.

ഇന്ത്യയിലെ 2.40 കോടി ക്രിസ്ത്യാനികളിൽ 1.90 കോടിയും (70%) ദളിത് ക്രിസ്ത്യാനികളാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തത് കൊണ്ട് മാത്രം ദളിത്ക്രിസ്ത്യാനികൾക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ന്യൂനപക്ഷം എന്ന നിലയിൽ ദളിത് ക്രിസ്ത്യാനികൾ വിവേചനവും മനുഷ്യാവകാശ ലംഘനവും നേരിടുന്നത് ആശങ്കാജനകമാണ്.

ക്രൈസ്തവ മതം സ്വീകരിച്ചു എന്നതുകൊണ്ടുമാത്രം ദളിത് ക്രൈസ്തവരുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യസപരവുമായ പിന്നോക്കാവസ്ഥക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ദളിത് ക്രിസ്ത്യാനികളുടെ അവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട 1960-ലെ ഇളയപെരുമാൾ കമ്മീഷൻ, 1980ലെ മണ്ഡൽ കമ്മീഷൻ, 2006ലെ സച്ചാർ കമ്മീഷൻ, 2008ലെ ന്യൂനപക്ഷങ്ങൾക്കായുളള ദേശീയ കമ്മീഷൻ തുടങ്ങിയവരെല്ലാം ദളിത് ക്രിസ്ത്യാനികളുടെ പരിതാപകരമായ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും  എംപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...