ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുന്നോക്കം ആക്കണമെന്ന് യോഹന്നാന്‍ നടക്കില്ലെന്ന് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്നോക്കം ആക്കണമെന്ന് യോഹന്നാന്‍ നടക്കില്ലെന്ന് കമ്മീഷന്‍ .കെ പി യോഹന്നാന്റെ ദി ബിലീവേഴ്സ് ചര്‍ച്ച് അടക്കം നാല് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുന്നോക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു.ചര്‍ച്ച് ഓഫ് ലൈറ്റ് എംപറര്‍ സൈയോണ്‍, യുയോമായ സഭ, ലോക്കല്‍ ചര്‍ച്ചസ് കേരള എന്നീ ക്രിസ്ത്യന്‍ ഗ്രൂപ്പുകളാണ് ബിലീവേഴ്സ് ചര്‍ച്ചിനെ കൂടാതെ പട്ടികയില്‍ ഇടം പിടിക്കാന്‍ അപേക്ഷ നല്‍കിയത്.

പുതുതായി നിലവില്‍ വന്ന ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ക്ക് മുന്നോക്ക സമുദായ പദവി നല്‍കില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ-സാമൂഹിക വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന നിലപാടാണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് വന്നവരാണ് ഏറെയുമെന്ന് കമ്മീഷന്‍ ചെയര്‍മാനും, ജസ്റ്റിസുമായ( റിട്ടയേഡ്) സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മുന്നോക്ക സമുദായങ്ങളായി കണക്കാക്കാനുള്ള സമുദായങ്ങളുടെ അപേക്ഷകള്‍ പരിശോധിക്കുക കമ്മീഷന്റെ ചുമതലയാണ്. 2020 ന് ശേഷം, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പല മത ഗ്രൂപ്പുകള്‍ക്കും മുന്നോക്ക സമുദായങ്ങളായി അംഗീകരിക്കപ്പെടാന്‍ താല്‍പര്യം വര്‍ദ്ധിക്കാന്‍ കാരണം.

എന്നാല്‍, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള അപേക്ഷ കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ ഗ്രൂപ്പുകള്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ തങ്ങളുടെ കൂട്ടത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുകയാണ്. ഇത്തരം പ്രവൃത്തിയിലൂടെ മുന്നോക്ക സമുദായമെന്ന് പരിഗണിക്കപ്പെടാനുള്ള അവകാശം അവര്‍ക്കില്ലാതാകുകയാണ് എന്നാണ് കമ്മീഷന്‍ നിലപാട്.

സര്‍ക്കാര്‍ നിര്‍വചന പ്രകാരം, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലും മറ്റുപിന്നോക്ക വിഭാഗങ്ങളിലും ഉള്‍പ്പെടാത്തവരെ മാത്രമേ മുന്നോക്ക സമുദായങ്ങളായി കണക്കാക്കാന്‍ കഴിയുകയുള്ളു. ‘ പള്ളി തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. അതിനിടെ, അസംതൃപ്തരായ വിഭാഗങ്ങള്‍ പുതിയ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും, പള്ളികളും രൂപീകരിക്കുകയാണ്. തങ്ങളുടെ അംഗങ്ങളെല്ലാം ക്രിസ്ത്യന്‍ മുന്നോക്ക സമുദായങ്ങളില്‍ നിന്ന് വന്നവരാണെന്് അവകാശപ്പെട്ട് കൊണ്ട് മുന്നോക്ക പദവിക്കായി വാദിക്കുകയാണ്, ജസ്റ്റിസ് പറഞ്ഞു.

ഇതുവരെ മുന്നോക്ക സമുദായങ്ങളായി 164 സമുദായങ്ങളെയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ‘ മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ഗ്രൂപ്പുകളുടെയും, പള്ളികളുടെയും അപേക്ഷ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് വന്നവര്‍ക്ക് അംഗത്വം നല്‍കുന്നവരെ മുന്നോക്ക സമുദായങ്ങളായി അംഗീകരിക്കില്ല’, ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

ഇതുവരെ മുന്നോക്ക സമുദായങ്ങളായി 164 സമുദായങ്ങളെയാണ് അംഗീകരിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 16 ക്രിസ്ത്യന്‍ ഗ്രൂപ്പുകളുണ്ട്. ബ്രദറന്‍ സഭ, കല്‍ദായ സുറിയാനി ക്രിസ്ത്യന്‍, സിഎസ്ഐ, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ക്‌നാനായ കാത്തലിക്, ക്‌നാനായ യാക്കോബായ, മലങ്കര കത്തോലിക്ക, മലങ്കര യാക്കോബായ, മലങ്കര ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, പെന്തക്കോസ്ത്, സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ്, സ്വതന്ത്ര സുറിയാനി ക്രിസ്ത്യന്‍, സിറിയന്‍ കാത്തലിക്( പരിവര്‍ത്തിത) സിറോ മലബാര്‍ സിറിയന്‍ കാത്തലിക്, യഹോവ സാക്ഷികള്‍ എന്നിവയാണ് പട്ടികയിലുള്ളത്.

കമ്മീഷന്റെ തീരുമാനത്തെ അംഗമായ മാണി വിതയത്തില്‍ ന്യായീകരിച്ചു. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ മുന്നോക്ക-പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. അതുകൊണ്ട്് തന്നെ അവര്‍ക്ക് മുന്നോക്ക സമുദായ പദവി സാങ്കേതികമായി നല്‍കാനാവില്ല. ഏതുപ്രാര്‍ത്ഥനാ ഗ്രൂപ്പിലെയും എസ് സി എസ്ടി ഒബിസി അംഗങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാകും. പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മുന്നോക്ക സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ല. അതുകൊണ്ട് തന്നെ അംഗങ്ങള്‍ ഇരട്ട സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാനിടയുണ്ട്. അതനുവദിക്കാനാവില്ലെന്ന് മാണി വിതയത്തില്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...