കടിച്ച പാമ്പിനെ കവറിലാക്കി ആശുപത്രിയിലേക്ക്! താമരശ്ശേരിയിൽ മധ്യവയസ്കന്റെ സാഹസികത

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : കട്ടിപ്പാറ അമരാട് സ്വദേശിയായ മധ്യവയസ്കന് വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് സ്വദേശിയായ കല്ലുവീട്ടിൽ അഷറഫിനാണ് പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ മലയിൽ വെച്ചായിരുന്നു സംഭവം. കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി പാമ്പ് കടിക്കുകയായിരുന്നു. എന്നാൽ പരിഭ്രാന്തനാകാതെ അഷറഫ് തന്നെ കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിയാനായി അതിനെ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. കടിച്ച പാമ്പിനെയും കൈയ്യിൽ കരുതിക്കൊണ്ടാണ് അഷറഫ് ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

കൃത്യമായ ചികിത്സ ഉറപ്പാക്കാൻ പാമ്പിനെ തിരിച്ചറിയുന്നത് സഹായിക്കുമെന്നതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയത്. താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...