ബോംബെറിഞ്ഞ പ്രതികളോട് വൈകാരിക ചോദ്യവുമായി ബിതുലിന്റെ അമ്മ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവിന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. കോഴിക്കോട് തോടന്നൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കെഎസ്‍യു ജില്ലാ സെക്രട്ടറിയായ ബിതുൽ ബാലന്‍റെ, മാതാപിതാക്കൾ പ്രതികളോട് വൈകാരികമായി പ്രതികരിച്ചത്. ‘രാത്രി കിടന്നുറങ്ങിയപ്പോൾ എന്തിനാണ് മോനേ ഞങ്ങളെ കൊല്ലാൻ നോക്കിയത്. ഞങ്ങളുടെ മോനേ പോലെയല്ലേ നീ..’ എന്നാണ് ബിതുൽ ബാലന്‍റെ മാതാപിതാക്കളായ തങ്കമണിയും ബാലനും പ്രതികളോട് ചോദിച്ചത്. പ്രതികളോട് ഏറെ വൈകാരികമായിട്ടാണ് ബിതുലിൻ്റെ മാതാപിതാക്കൾ പ്രതികരിച്ചത്.

തോടന്നൂർ സ്വദേശി മിഥുൻ ലാൽ, രൂപേഷ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ മാസം 27 ന് പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട് തിരുവള്ളൂരിലെ ബിതുൽ ബാലന്‍റെ വീടിന് നേരെ പ്രതികൾ ബോംബെറിഞ്ഞത്. തെളിവെടുപ്പിനിടെയെത്തിയ പ്രാദേശിക സിപിഎം പ്രവർത്തകർക്കെതിരെ വാക്കേറ്റവും സ്ഥലത്തുണ്ടായി. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്നു കെഎസ്‍യു നേതാവ് ബിതുൽ ബാലൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...