മദ്യമാഫിയയിൽ നിന്ന് 10,000 കോടി കൈക്കൂലി വാങ്ങി : നിതീഷ് കുമാറിനെതിരെ ആരോപണവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

പട്‌ന: നിതീഷ് കുമാറിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. മദ്യ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്യമാഫിയയില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടി ജെഡിയുവും 10,000 കോടി രൂപയുടെ ഫണ്ട് കൈപ്പറ്റിയതായി ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ആരോപിച്ചു. ‘മദ്യമാഫിയ നിതീഷ് കുമാറിനും ജെഡിയുവിനും 10,000 കോടി രൂപ നല്‍കി. സംസ്ഥാനത്ത് ഇത് 10,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. സര്‍ക്കാര്‍, മദ്യമാഫിയയുടെ കൂട്ടുകെട്ടില്‍ മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നു’- സാമ്രാട്ട് ചൗധരി പറഞ്ഞു.

ഇന്ന് മദ്യം എല്ലാ വീട്ടിലും എത്തിയിരിക്കുന്നു, നിതീഷ് കുമാറിന് ഹോം ഡെലിവറി വഴി പണം ലഭിക്കുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടി 10,000 കോടി രൂപയുടെ അനധികൃത മദ്യത്തിന്റെ അഴിമതിയാണ് നടത്തുന്നത്. ഭരണസംവിധാനം മദ്യമാഫിയയുമായി സഹകരിച്ച് പണമെല്ലാം ജെഡിയു അക്കൗണ്ടിലേക്ക് അയക്കുന്നുവെന്നും ചൗധരി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...