മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം ; 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന മുദ്രാവാക്യം വിളിയുയര്‍ന്നത്.

ഇതിന്റെ ദൃശ്യങ്ങള്‍ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫെയ്സ് ബുക്ക് പേജിലൂടെ പങ്കിട്ടിരുന്നു. തുടര്‍ന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസില്‍ ഇതുമായി ബസപ്പെട്ട വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...