ദേശാഭിമാനി പത്രത്തില്‍ ഇന്ത്യാ വിരുദ്ധ ഭൂപടം. ; ചീഫ് എഡിറ്റര്‍ക്കെതിരെ നിയനടപടിയുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ദേശാഭിമാനി പത്രത്തില്‍ ഇന്ത്യാ വിരുദ്ധ ഭൂപടം. ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിന് ചീഫ് എഡിറ്റര്‍ പി. രാജീവിനെതിരെ നിയമ നടപടിക്കൊരുങ്ങി ബിജെപി. അക്‌സായിചിന്‍ പ്രദേശം ചൈനയുടെ ഭാഗമായും കശ്മീരിന്റെ ഭാഗം പാക്കിസ്ഥാനിലുമുള്‍പ്പെടുത്തിയുമാണ് ഇന്ത്യയുടെ ഭൂപടം പത്രം പ്രസിദ്ധീകരിച്ചത്. നേരത്തെ ഇത്തരം ചിത്രം പ്രദര്‍ശിപ്പിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അവര്‍ അത് തിരുത്തുകയും ചെയ്തു.

ദേശാഭിമാനി തെറ്റ് തിരുത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണനാണ് അഡ്വ. ജയ്‌സണ്‍ ടി. പോള്‍ മുഖാന്തരം വക്കീല്‍ നോട്ടീസ് അയച്ചത്. ദേശാഭിമാനിയുടെ പ്രവൃത്തി രാജ്യദ്രോഹമാണെന്നും സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിപിഎമ്മിന്റെ നയമാണ് ദേശാഭിമാനി പുറത്തുവിട്ടത്. മുഖപത്രത്തിലെ ഭൂപടത്തെ കുറിച്ച്‌ മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....