പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ പ്രളയ ബാധിത പ്രദേശങ്ങൾ കാണിക്കുന്ന മാപ്പുമായി മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ വിഭാഗം വിദ്യാർത്ഥിനികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയമുണ്ടായാല്‍ പത്തനംതിട്ട  നഗരസഭയിലെ ഏതൊക്കെ പ്രദേശത്തെ, എങ്ങനെയൊക്കെ  ബാധിക്കുമെന്ന് ഇനിയും അനായാസം അറിയാം. മുനിസിപ്പാലിറ്റിയിലെ പ്രളയ ബാധിത പ്രദേശങ്ങൾ കാണിക്കുന്ന മാപ്പ്  മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ വിഭാഗം അവസാന വർഷ ബിരുദ വിദ്യാർത്ഥിനികൾ തയ്യാറാക്കി നഗരസഭയ്ക്ക്  സമർപ്പിച്ചു.

പ്രളയം കൂടുതലായി ബാധിക്കുന്ന പ്രദേശങ്ങള്‍ ഇതിലൂടെ  തിരിച്ചറിയാൻ സാധിക്കും. കഴിഞ്ഞ പ്രളയം ഏതെല്ലാം വാർഡുകളെ എത്രത്തോളം ബാധിച്ചുവെന്ന് ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രളയം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള  പദ്ധതികൾ നഗരസഭയ്ക്ക്  ആവിഷ്കരിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ഈ മാപ്പ് പ്രയോജനപ്പെടും.

കോളേജിലെ പഠനത്തിന്റെ ഭാഗമായി ജനോപകാരപ്രദമായ ഈ പ്രബന്ധം പ്രൊഫ. മുഹമ്മദ് മുർഷിദ് എയുടെ നേതൃത്വത്തില്‍  മേഘ എൻ പി , സൽമ സഹീർ , സിനി ജോസ് എന്നീ വിദ്യാര്‍ത്ഥിനികളാണ് തയ്യാറാക്കിയത്. സിവിൽ വിഭാഗം മേധാവി പ്രൊഫ. ലീന വി.പി നഗരസഭാധ്യക്ഷ റോസിലിൻ സന്തോഷിന്  മാപ്പ് കൈമാറി. നഗരസഭാ സെക്രട്ടറി മുംതാസ്, പ്രൊഫ. മുഹമ്മദ് അഷറഫ് എന്നിവര്‍ സന്നിഹരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...