തിരുവനന്തപുരം : മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാന്‍ ഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബി.ജെ.പി. ഭക്ഷണത്തില്‍ തുപ്പുന്ന നിലപാടിനെ എതിര്‍ക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചതിനാണ് കെ.സുരേന്ദ്രനെതിരെ കേസെടുത്തത്. ഇത് മുസ്ലിം തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ആരോപിച്ചു. വഖഫ് സമരത്തിന് മുന്നില്‍ മുട്ടുമടക്കിയപ്പോഴുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥകളില്‍ സുരേന്ദ്രനെതിരെ കേസെടുക്കുന്നതുണ്ടോ എന്നറിയാനും ബി.ജെ.പിക്ക് താല്‍പ്പര്യമുണ്ട്.
കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും മകള്‍ വീണക്കെതിരെയും വ്യഭിചാരികള്‍ എന്ന് ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി എന്നും ബിജെപി ആരോപിച്ചു. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയാണ്. സംയുക്ത സൈന്യാധിപനെ മരണത്തിലും അവഹേളിച്ചവര്‍ക്കെതിരെ ചെറുവിരലനക്കാത്ത കേരള പോലീസ് സുരേന്ദ്രനെതിരെ കേസെടുത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്ന് സുധീര്‍ ആരോപിച്ചു.