കോടതി വിധിയിലൂടെ നീതി ലഭ്യമായെന്ന് വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോടതി വിധിയിലൂടെ നീതി ലഭ്യമായെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍.നിയമനം ശരിയാണെന്ന് കോടതിയും അംഗീകരിച്ചുവെന്നും വൈസ് ചാന്‍സിലര്‍ എന്ന പദവിയില്‍ ഇരുന്ന് ചാന്‍സിലറുടെ നടപടികളെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം വിസി യുടെ പുനര്‍ നിയമനം രാഷ്ടീയ മുതലെടുപ്പിന് ഉപയോഗിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. പുനര്‍ നിയമനത്തിന്‍റെ പേരില്‍ ഏറെ അപമാനിക്കപ്പെട്ടെങ്കിലും കോടതി വിധി അനുകൂലമായപ്പോഴും തികഞ്ഞ പക്വതയോടെയായിരുന്നു ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പ്രതികരണം.

വൈസ് ചാന്‍സിലര്‍ പദവിയിലിരുന്ന് രാഷ്ട്രീയ പ്രതികരണത്തിന് ഇല്ലെന്നും ചാന്‍സിലറുടെ നടപടികളില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനത്തില്‍ ചട്ടലംഘനം ഇല്ലെന്നും നിയമനം ശരിയായിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായെന്നും ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. നിയമം അറിയാവുന്ന ആളാണ് ഗവര്‍ണര്‍. ഒഴിവാകണമെന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ അതിന് തയ്യാറായിരുന്നു. ഹൈക്കോടതി വിധിയിലൂടെ നീതി ലഭ്യമായെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...