പെരുനാടിന്റെ ദാഹം അകലുന്നു എന്നത് കള്ളക്കഥയെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2024ഓടെ രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ തുടങ്ങി വെച്ചതാണ് ജൽജീവൻ മിഷൻ പദ്ധതി. കേന്ദ്രഭരണ പ്രദേശങ്ങൾ അടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളും പദ്ധതി പൂർത്തീകരിച്ചു കഴിഞ്ഞു. രാജ്യമൊട്ടാകെ 60%ത്തിലധികം വീടുകളിൽ കണക്ഷൻ എത്തിക്കുവാൻ ഈ പദ്ധതി മൂലം സാധിച്ചു. പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ മൊത്തം വിഹിതവും കൊടുത്തിട്ടും സ്വന്തം വിഹിതം കേരളം കൊടുത്തിട്ടില്ല. ഇതിനുവേണ്ടി കേന്ദ്ര വിഹിതമായി കിട്ടിയ പണം വക മാറ്റി ചിലവഴിച്ചത് മൂലം തുടർനടപടികൾ സ്തംഭിച്ച അവസ്ഥയിലാണ്. സാധനസാമഗ്രികൾ വാങ്ങിയ പണം പോലും കരാറുകാർക്ക് നൽകിയിട്ടില്ല. ഖജനാവിൽ പണമില്ലാത്തതിനാൽ പദ്ധതി നടത്തിപ്പ് ഏതാണ്ട് മുടങ്ങിയ അവസ്ഥയിലാണ്.

പെരുനാടിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പദ്ധതി 3.5 കോടിയുടേതാണ്. ഇതിൽ കേന്ദ്ര വിഹിതമായ ഒന്നരക്കോടി കൃത്യമായി കിട്ടുകയും ചെയ്തു. പക്ഷെ ബാക്കി 2 കോടി ഇടതുപക്ഷ സർക്കാർ നൽകിയിട്ടില്ല. പണിക്ക് ആവശ്യമായ പൈപ്പുകളും മറ്റും കരാറുകാർ ഇറക്കിയെങ്കിലും അതിന്റെ തുക ഇനിയും അവർക്ക് കൊടുത്തിട്ടില്ല. പെരുനാട്ടിലെ ഉയർന്ന പ്രദേശങ്ങളായ ബഥനിമല, മണക്കയം, ബിംമരം, കൊച്ചെത്തുപാറ, ളാഹ തുടങ്ങിയ പല പ്രദേശങ്ങളിലും ഇന്നും പദ്ധതി നടപ്പാക്കിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന നരേന്ദ്രമോദി സർക്കാർ ഇപ്പോൾ അനുവദിച്ച 34.77 കോടി രൂപ ഇടതുപക്ഷ സർക്കാരിന്റെ പദ്ധതി എന്ന രൂപേണ അവതരിപ്പിച്ച് പൊതുജനങ്ങളെ വിഡ്ഢികളാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഫണ്ട്‌ അനുവദിച്ച പ്രധാനമന്ത്രിയുടെ പടം പോലും ഇല്ലാതെ ഒരു പണിയും ചെയ്യാതെ ഇതുമായി പുലബന്ധം പോലും ഇല്ലാത്തവരുടെ ഫ്ലക്സ് ബോർഡ് നിരത്തി ഇതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നവർ, അർഹരായവർക്കും രൂക്ഷമായ കുടിവെള്ളക്ഷാമം ഉള്ളിടത്തും പദ്ധതി നടപ്പിലാക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.

കേന്ദ്രസർക്കാരിന്റെ വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം കൂടി മുടക്കിയാൽ ഇത് നടപ്പാക്കാവുന്നതേയുള്ളൂ. പെരുനാട് ആശുപത്രിക്ക് 4.5 കോടി, കിഴക്കേ മമ്പാറ റോഡ് ഉയർത്തൽ, നെടുമൺ പാലം, കുരമ്പൻമൂഴി കോസ്‌വേ തുടങ്ങി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ ധാരാളം പദ്ധതികൾ ഉണ്ട്. ഇടതുപക്ഷ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും ആസൂത്രണം ഇല്ലായ്മയുമാണ് വികസന പദ്ധതികൾ മന്ദീഭവിപ്പിക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ് പെരുനാട് പഞ്ചായത്തിലെ കുടവെള്ള പദ്ധതി നടപ്പാക്കാൻ തുക അനുവദിച്ച നരേന്ദ്രമോദി സർക്കാരിന് പൊതുജനങ്ങളുടെ പേരിലുള്ള നന്ദി അറിയിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....