പത്തനംതിട്ട : കൗമാരകലാമേളക്ക് മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കുളിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നവംമ്പർ 13, 14, 15 തീയതികളിൽ നടക്കുന്ന ആറൻമുള സബ് ജില്ലാ കലോൽസവത്തിന് വേദിയാകുന്നത് മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളാണ്. 39ഓളം
സ്കുളുകളിലെ കലാപ്രതിഭകളാണ് 6 വേദികളിലായി മാറ്റുരക്കുന്നത്. 13ആം തീയതി 9 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ആറൻമുള എഇഒ ശ്രീമതി മല്ലിക പിആർ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഓമല്ലൂർ ശങ്കരൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
കലാമൽസങ്ങൾക്ക് സിനി സീരിയൽ താരം ശ്രീമതി ഇന്ദുലേഖയാണ് തിരി തെളിക്കുന്നത്. സമ്മേളനത്തിൽ രാഷ്ട്രിയ സാമൂഹിക സാസ്കാരിക, സംഘടന നായകൻമാരും രക്ഷകർത്യ പ്രതിനിധികളും പങ്കെടുക്കും. കലോൽസവം വർണാഭമാക്കുന്നതിൻ്റെ ഭാഗമായി കമാനങ്ങളും ബോർഡുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു വരികയാണ്. വാർത്തകൾ മീഡിയകൾക്ക് അപ്പപ്പോൾ എത്തിക്കുന്നതിന് മീഡിയാ സെൻ്റർ തുറക്കുമെന്നും പബ്ലിസിറ്റി കൺവീനർ അഞ്ജന റോയ് അറിയിച്ചു. സ്‌കൂളിൽ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നതായി ജനറൽ കൺവീനർ ശോഭ പണിക്കരും സ്‌കൂൾ പ്രധാനാധ്യാപിക ടികെ പ്രശോഭയും അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























