ഡല്‍ഹിയിലെ വായു ഗുണനിലവാരം ; സ്ഥിതി മോശമായി തന്നെ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിലെ വായു ഗുണനിലവാരം മോശമായി തുടരുന്ന സാഹചര്യത്തിൽ ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയുമായി ഡല്‍ഹി സര്‍ക്കാര്‍. മഴയെ തുടര്‍ന്ന് മെച്ചപ്പെട്ട വായു ഗുണനിലവാരം ദീപാവലിക്ക് ശേഷം വളരെ മോശം അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വായു ഗുണനിലവാര സൂചിക 300ല്‍ താഴെയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഒറ്റ, ഇരട്ട അക്ക ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത് നീട്ടി വയ്ക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ദീപാവലിക്ക് ശേഷം സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക. വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് മാറിയാല്‍ കൃത്രിമ മഴ പെയ്യിക്കാനായുള്ള അനുമതിക്കായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുമെന്നാണ് വിവരം.

ഡല്‍ഹിയിലെ വായുനിലവാരം നിലവില്‍ മോശമായി തന്നെ തുടരുകയാണെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആനന്ദ് വിഹാറില്‍ 266, ആര്‍ജെ പുരത്ത് 241, പഞ്ചാബ് ബാഗ് മേഖലയില്‍ 233 എന്ന നിരക്കുകളില്‍ തുടരുകയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച പെയ്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹിയിലെ വായുനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ വായുനിലവാര അവസ്ഥ ‘വളരെ മോശം’ എന്നതില്‍ നിന്ന് ‘മോശം’ എന്ന അവസ്ഥയിലേക്ക് മാറിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു ; സംഭവം കൊല്ലം കെഎസ്ആർടിസി...

0
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം...

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

0
തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍....

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...