വോട്ട് കൊള്ളയിലും കള്ളവോട്ടിലും ബി.ജെ.പി.യും സി.പി.എമ്മും സമർത്ഥൻമാർ ; അഡ്വ. അടൂർ പ്രകാശ് എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വോട്ട് കൊള്ള നടത്തുന്നതിലും തിരഞ്ഞെടുപ്പിൽ കള്ള വോട്ടിലും ബി.ജെ.പി-യും സി പി.എമ്മും സമർത്ഥന്മാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളുമാണെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു. നരേന്ദ്ര മോഡി സർക്കാരിന്റെ വോട്ട് കൊള്ള തുറന്ന് കാട്ടി പോരാട്ടം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് പിൻതുണ പ്രഖ്യാപിച്ച് എ ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മീഷനേയും രാജ്യത്തെ ഭരണ സംവിധാനങ്ങളേയും നോക്കുകുത്തി ആക്കി വോട്ടർ പട്ടികയിൽ കൃതൃമവും തിരത്തെടുപ്പിൻ കള്ള വോട്ടും ചെയ്താണ് കേന്ദ്രത്തിൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തിയതെന്നും ഈ സർക്കാരിനെ തുടച്ചു നീക്കേണ്ടത് ജനാധിപത്യ, ഭരണ സംവിധാന നിലനില്പിന് അനിർവാര്യമാണെന്നും യു.ഡി.എഫ് സംസ്ഥാന കൺവീനർ പറഞ്ഞു. ഡി.സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ഡോ.വി.കെ. അറിവഴകൻ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി. സി. ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ്, നേതാക്കളായ പന്തളം സുധാകരൻ, എ ഷംസുദ്ദീൻ, ജോർജ്ജ് മാമൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തുങ്കൽ, സാമുവൽ കിഴക്കുപുറം, എ സുരേഷ് കുമാർ,അനിൽ തോമസ്, വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, രജനി പ്രദീപ്, കാട്ടൂർ അബ്ദുൾ സലാം, കെ ജാസിം കുട്ടി, ജി. രഘുനാഥ്, ജോൺസൺ വിളവിനാൽ, റോഷൻ നായർ, കാട്ടൂർ അബ്ദുൾ സലാം, ഷാം കുരുവിള, എം സി ഷെരീഫ്, ലാലു ജോൺ, സുനിൽ എസ് ലാൽ, റോജി പോൾ ദാനിയോൽ, എം എസ് സിജു, കോശി പി സക്കറിയ, അഹമ്മദ് ഷാ, ലിജു ജോർജ്‌ജ്, എലിസബത്ത് അബു, സുനിൽ പുല്ലാട്, ഏഴംകുളം അജു, ബ്ലോക്ക് പ്രസിഡൻ്റു മാരായ എബി മേക്കരിക്കാട്, ദീനാമ്മ റോയി, സക്കറിയ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...