ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന ആരാധന സ്ഥലത്ത് കടന്ന് കയറി അതിക്രമം നടത്തുകയും അലങ്കോലമാക്കുയും ചെയ്ത നടപടിയിൽ അക്രമികളായ ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുവാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ നിലനില്‍ക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ വിശ്വാസികൾക്കെതിരായി നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

മതേതര രാജ്യമായ ഇൻഡ്യയിൽ ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഇല്ലാതാക്കുവാനും സംഘപരിവാറിന്റെ വർഗീയ അജണ്ഡ നടപ്പാക്കുവാനുമുള്ള ബി.ജെ.പി യുടെ ഗൂഢാലോചനയുടെ ഫലമാണ് ഓമല്ലൂരിലെ ആക്രമണം. ഇത്തരം നടപടികൾക്കെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ നിലപാടുകളും പ്രതിരോധവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....