ബി.ജെ.പി – ബി.ഡി.ജെ.എസ് ചര്‍ച്ച ഊര്‍ജിതം ; ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും മുഖ്യ വിഷയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഊര്‍ജിതമായി നടക്കുന്നു. ജില്ല തിരിച്ചാണ് ചര്‍ച്ചകള്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ നേതാക്കളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചര്‍ച്ച വൈകാതെ നടക്കും.

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയും ബി.ഡി.ജെ.എസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നു. ഈഴവ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കുന്നതിനും ചില ജില്ലകളില്‍ നിലനില്‍ക്കുന്ന അകല്‍ച്ച ഒഴിവാക്കാനും ചര്‍ച്ചയിലൂടെ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.
നേതൃത്വവുമായി അകന്ന സുഭാഷ് വാസുവിനോട് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടണമെന്ന ആവശ്യം ബി.ഡി.ജെ.എസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

ചവറ ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ സീറ്റ വിഭജനവും സജീവ ചര്‍ച്ചയായി. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എന്‍.ഡി.എ തീരുമാനം. പൊതുസമ്മതരേയും ഇതിനായി പരിഗണിക്കുന്നുണ്ട്. ചവറയില്‍ ബി.ജെ.പി തന്നെ മത്സരിക്കും. ജില്ലയില്‍ നിന്നുള്ള യുവ നേതാവിനായിരുന്നു സാധ്യത കൂടുതല്‍. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മറ്റ് ഘടകകക്ഷികളുമായും ബി.ജെ.പി ചര്‍ച്ച നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....