ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുമെന്നും ബി.ജെ.പി. അധ്യക്ഷൻ നിതിൻ നബീൻ. അദ്ദേഹം മുൻപ് പ്രതിനിധാനംചെയ്തിരുന്ന ബങ്കിപ്പുരിൽ ബി.ജെ.പി. തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് പാർട്ടിയധ്യക്ഷന്റെ പ്രതികരണം. ബങ്കിപ്പുരിൽ ജനസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറാണ് വിജയിച്ചത്. ഗുജറാത്തിലെ മഞ്ജൽപുരിൽ ബി.ജെ.പി. സീറ്റ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. മധ്യപ്രദേശിലെ ദതിയയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി.

കൂടുതൽ ഊർജത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വിശ്വാസം ആർജിക്കുമെന്ന് സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിൽ നിതിൻ നബീൻ പറഞ്ഞു. ബങ്കിപ്പുർ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ, അസംതൃപ്തരായ ബി.ജെ.പി. പ്രവർത്തകരുടെയും ജെൻസി പ്രക്ഷോഭകരുടെയും സംഭാവനയുണ്ടെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ.

ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞദിവസം പ്രശാന്ത് കിഷോർ 19,324 വോട്ടിന് ബി.ജെ.പി.യുടെ നീരജ് കുമാറിനെ തോൽപ്പിച്ചിരുന്നു. കാലങ്ങളായി ബി.ജെ.പി. ജയിക്കുന്ന മണ്ഡലമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...