കൊടുങ്ങല്ലൂര്‍ : ബി.ജെ.പി സ്ഥാനാര്‍ഥി പൂജിച്ച താമരപ്പൂ വീടുകളില്‍ വിതരണം ചെയ്തതായി പരാതി. നഗരസഭ കാരുര്‍ 42ാം വാര്‍ഡില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. പരാതിയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ സംഭവം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. പൂജിച്ചതാണെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും വീടുകളില്‍ വ്യാപകമായി ബി.ജെ.പി ചിഹ്നമായ താമരപൂക്കള്‍ വിതരണം നടത്തിയെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് എല്‍.ഡി.എഫ് കാരൂര്‍ വാര്‍ഡ് ഏജന്റ് ടി.ജി പരമേശ്വരനാണ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയത്.
ബി.ജെ.പി സ്ഥാനാര്‍ഥി പൂജിച്ച താമരപ്പൂ വീടുകളില്‍ വിതരണം ചെയ്തതായി പരാതി
RECENT NEWS
Advertisment