​ഡി.യു. തെരഞ്ഞെടുപ്പിൽ എബിവിപിക്ക് തിളക്കമാർന്ന വിജയം ; ആഹ്ലാദപ്രകടനവുമായി ബിജെപി, ക്യാമ്പസിലും തലസ്ഥാനത്തും വൻ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് വൻ വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ബി വി പി സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ എസ് യു ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷോക്കിൻ തെരഞ്ഞെടുക്കപ്പെട്ടു. എ ബി വി പിയുടെ യശ് ദബാസ് 2053 വോട്ടിന്റെ വ്യത്യാസത്തിലാണ് എൻ എസ് യു ഐ സ്ഥാനാർത്ഥി വിജയ് ശങ്കർ മീണയെ പരാജയപ്പെടുത്തി പ്രസിഡന്റായത്. സെക്രട്ടറി സ്ഥാനത്തേക്ക് എ ബി വി പിയുടെ റിയ ചാവ്ഡിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് ലക്ഷയ് രാജ് സിംഗും വിജയിച്ചപ്പോൾ, എൻ എസ് യു ഐക്കും ഐസ, എസ് എഫ് ഐ ഉൾപ്പെടുന്ന ഇടതു സഖ്യത്തിനും എല്ലാ സീറ്റുകളിലും തിരിച്ചടി നേരിട്ടു.

പി ജി ഹോസ്റ്റൽ കെട്ടിടം തകർന്നു വീണത് അടക്കമുള്ള വിഷയങ്ങൾ പ്രചാരണത്തിൽ ചർച്ചയായ തെരഞ്ഞെടുപ്പിൽ, ആദ്യ റൗണ്ടുകളിൽ എൻ എസ് യു ഐ സ്ഥാനാർത്ഥി മുന്നിലായിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ എ ബി വി പി മുന്നേറുകയായിരുന്നു. വോട്ടെണ്ണൽ തൽക്കാലം നിർത്തിവെച്ച് സർവകലാശാല അധികൃതർ എ ബി വി പിയെ സഹായിച്ചെന്ന് എൻ എസ് യു ഐ അധ്യക്ഷൻ വിനോദ് ജാക്കർ ആരോപിച്ചു. എന്നാൽ രാജ്യതലസ്ഥാനത്തെ എ ബി വി പി വിജയം ബി ജെ പി വലിയ ആഘോഷമാക്കുകയാണ്. യുവാക്കൾ വികസിത ഇന്ത്യയ്ക്കായും ക്രിയാത്മക രാഷ്ട്രീയത്തിനുമായി വോട്ടു ചെയ്തുവെന്നും, ജനങ്ങൾ മോദിയിൽ നിന്ന് അകന്നു എന്ന കള്ളപ്രചാരണത്തിനുള്ള മറുപടിയാണിതെന്നും ബി ജെ പി അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. ദില്ലിയിലെ സി ജെ പി പ്രതിഷേധങ്ങൾക്ക് ശേഷം വന്ന ഈ ഫലം കേന്ദ്രസർക്കാരിനും ബി ജെ പിക്കും ആശ്വാസമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണ ശ്രമം ; ഹൂതികളുടെ നീക്കമെന്ന് സംശയം, പ്രദേശത്ത്...

0
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

ഇസ്ലാമാബാദ് ധാരണ പുനരുജ്ജീവിപ്പിക്കാൻ ചർച്ചകൾ സജീവം; ഔദ്യോഗിക സ്ഥിരീകരണവുമായി ഇറാൻ

0
തെഹ്റാൻ: അമേരിക്കയുമായി ഉണ്ടായ ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങിൻ്റെ ധാരണയിലേക്ക് മടങ്ങുന്നതിനും...

വികസിത രാജ്യങ്ങളിൽ നിന്നും വൻതോതിൽ ഫണ്ട് കൈപ്പറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെയും കര്‍ഷകരെയും പീഡിപ്പിക്കുന്നു...

0
റാന്നി : വിദേശത്തുനിന്നും വികസിത രാജ്യങ്ങളിൽ നിന്നും വൻതോതിൽ ഫണ്ട് കൈപ്പറ്റുന്നതിനായി...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയുമെറിഞ്ഞ് പ്രതിഷേധം; പഞ്ചാബിൽ ബിജെപി നേതാവ് പിടിയിൽ

0
ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന്റെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയുമെറിഞ്ഞ്...