Friday, December 8, 2023 3:13 pm

പൗരത്വ വിവാദങ്ങള്‍ക്കിടയില്‍ അദ്ധ്യക്ഷനെ കണ്ടെത്താന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം : ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്റുമാരെയും കേന്ദ്രം തീരുമാനിക്കും.  എന്നാല്‍ സ്ഥാനങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ നടക്കുന്നത് വലിയ ഗ്രൂപ്പ് പോരാണ്. കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകള്‍ക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആര്‍എസ്എസ് സമ്മര്‍ദ്ദവുമുണ്ട്. ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎല്‍ നരസിംഹറാവുമാണ് സമവായ ചര്‍ച്ചക്കള്‍ക്കായെത്തുന്നത്. സംസ്ഥാന ഭാരവാഹികളുമായി ചര്‍ച്ച നടത്തി അഭിപ്രായം തേടും.

ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി നില്‍ക്കെയാണ് കേന്ദ്രനേതാക്കളുടെ വരവ്. ആര്‍എസ്എസ് ആയിരുന്നു മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ജില്ലാ പ്രസി!ഡണ്ടുമാരാകാനും നടക്കുന്നത് വലിയപോരാണ്. തിരുവനന്തപുരത്ത് വി വി രാജേഷിനെ മുരളീപക്ഷം രംഗത്തിറക്കുമ്പോള്‍ ചെമ്പഴന്തി ഉദയനും സജീവമായുണ്ട്. ജില്ലകളില്‍ ഇന്നും നാളെയുമായി സമവായനീക്കം നടത്തും. പൗരത്വനിയമത്തെ അനുകൂലിച്ചുളള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും.അതിന് മുമ്പ് സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാനാണ് നീക്കം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐസിഎസ്ഇ, ഐഎസ് സി ബോര്‍ഡ് പരീക്ഷകളുടെ ടൈം​ടേബിൾ പ്രസിദ്ധീകരിച്ചു

0
ന്യൂഡല്‍ഹി : ഐസിഎസ്ഇ, ഐഎസ് സി ബോര്‍ഡ് പരീക്ഷകളുടെ ടൈം​ടേബിൾ പ്രസിദ്ധീകരിച്ച്...

ഷഹനയുടെ മരണത്തിൽ അതിയായ ദുഃഖം ; സ്ത്രീധനം ക്രൂരമായ നടപടിയെന്ന് ഗവര്‍ണര്‍

0
തിരുവനന്തപുരം : സ്ത്രീധനം ക്രൂരമായ നടപടിയെന്ന് കേരള ​ഗവ‍‍‍‍‍‍ർ‍ണർ ആരിഫ് മുഹമ്മദ്...

മധ്യപ്രദേശിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; മൂന്ന് പേർ അറസ്റ്റിൽ

0
ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി....