ലക്നോ: ഉത്തര്‍പ്രദേശില്‍ ഐഎസ് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം .ഐഎസ് ഭീകരരായ അബ്ദുള്‍ സമദും ഇല്യാസുമാണ് ഉത്തര്‍പ്രദേശില്‍ നുഴഞ്ഞുകയറി യതെന്നാണ് വിവരം. ബസ്തി റേഞ്ച് ഐജി അശുതോഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ യുപിയില്‍ എത്തിയെന്നാണ് വിവരം. ഇതേതുടര്‍ന്ന് മഹാരാജാഗജ്, കുശിനഗര്‍, സിദ്ധാര്‍ഥ നഗര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്കി.
ഉത്തര്‍പ്രദേശില്‍ ഐഎസ് ഭീകരര്‍ ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
RECENT NEWS
Advertisment