മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പീഡനത്തെ തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ യുവാവിനെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമൂലപുരം ചന്തപ്പറമ്പില്‍ വീട്ടില്‍ സി.സി സാബു (55) വിനെയാണ് അറസ്റ്റ് ചെയ്തത്. സാബുവിന്റെ അയല്‍വാസിയായ ഇരുപത്തിയഞ്ചുകാരനായ യുവാവാണ് പീഡനത്തിന് ഇരയായത്. തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് യുവാവിനെ പീഡിപ്പിച്ചത്.

തുടര്‍ന്ന് രഹസ്യഭാഗത്തെ കടുത്ത വേദന മൂലം അസ്വസ്ഥത കാട്ടിയ യുവാവിനെ ബന്ധുക്കള്‍ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പീഡന വിവരം ഡോക്ടറോട് തുറന്നുപറഞ്ഞത്. പീഡനത്തെ തുടര്‍ന്ന് മുറിവേറ്റ ഭാഗത്ത് ആറ് തുന്നലുകളും ഇട്ടിട്ടുണ്ട്. ഇതോടെ ബന്ധുക്കള്‍ സാബുവിനെതിരെ പോലീസില്‍ പരാതി നല്‍കി.

കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സാബു പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവാവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍  സാബുവിനെ പോലീസ് വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....