തിരുവനന്തപുരം: സേലം സമ്മതിച്ചില്ല ഹംസഫര്‍ ദിനംപ്രതി മോഹത്തിന് ചുവപ്പുകൊടി. സംസ്ഥാനത്ത് നിന്നും ബംഗളൂരുവിലേക്കുള്ള ഹംസഫർ എക്സ് പ്രസ്സ് പ്രതിദിനമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തടസവുമായി സേലം ഡിവിഷൻ. ആഴ്ചയിൽ 2 ദിവസം ഓടുന്ന ട്രെയിൻ പ്രതിദിനമാക്കാൻ ഏറെക്കാലത്തെ സമർദ്ദങ്ങൾക്കൊടുവിൽ തിരുവനന്തപുരം, ബംഗളൂരു ഡിവിഷനുകൾ തയ്യാറായപ്പോഴാണ് സേലം ചുവപ്പു കൊടികാട്ടിയത്.
തിരുവനന്തപുരം ഡിവിഷന്റെ നിർദ്ദേശം റെയിൽവേ തത്വത്തിൽ അംഗീകരിച്ചതുമാണ്. എന്നാൽ ട്രെയിൻ കടന്നു പോകുന്ന എല്ലാ ഡിവിഷനുകളിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് പ്രതിദിനമാക്കാൻ കഴിയൂ. അതിനായി ബംഗളൂരു, പാലക്കാട് ഡിവിഷനുകൾ അനുമതി നൽകിയപ്പോൾ ട്രെയിനിന് ടൈം സ്ലോട്ട് നൽകാൻ സേലം ഡിവിഷൻ തയാറായില്ല.