ന്യൂഡൽഹി : ജെ.എന്‍.യു ക്യാമ്പസിലെ ഗുണ്ടാ അക്രമത്തെപ്പറ്റി അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. ഗുണ്ടാ സംഘം വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കുമായി സംസാരിച്ചു. ആവശ്യമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംയുക്ത സി.പി ലെവൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കഴിയുന്നത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ജെ.എന്‍.യു ക്യാമ്പസിലെ ഗുണ്ടാ അക്രമം ; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി
RECENT NEWS
Advertisment