തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പിനു വൈകിയെത്തിയ ബിജെപി കൗണ്‍സിലറെ പുറത്താക്കി. ബിജെപി കൗണ്‍സിലര്‍ സുജിയെയാണു വരണാധികാരി പുറത്താക്കിയത്.
തെരഞ്ഞെടുപ്പിനായി രാവിലെ പതിനൊന്നിന് കൗണ്‍സില്‍ ഹാളില്‍ എത്തണമെന്നായിരുന്നു മുന്‍പു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ബിജെപി കൗണ്‍സിലര്‍ വൈകിയാണ് എത്തിയത്. ഇതോടെ യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പരാതി ഉന്നയിച്ചു. പിന്നാലെ ഇവരെ വരണാധികാരി പുറത്താക്കുകയായിരുന്നു. ഇതിനെതിരേ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.