കൊ​ല​യാ​ളി​ക്കൊമ്പനെ തു​ര​ത്താ​ന്‍ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് സം​ഘം മു​ണ്ടേ​രി വ​ന​ത്തി​ല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മു​ണ്ടേ​രി​വ​ന​ത്തി​ല്‍ ആ​ദി​വാ​സി​ക​ള്‍ക്ക് ഭീ​ഷ​ണി​യാ​യ കൊ​ല​യാ​ളി കാ​ട്ടാ​ന​ക്ക് പു​റ​മെ മ​റ്റൊ​രു കൊമ്പന്‍ കൂ​ടി. കൊമ്പന്മാരെ തു​ര​ത്താ​ന്‍ ആ​ര്‍.​ആ​ര്‍.​ടി സം​ഘം ​ വ​ന​മേ​ഖ​ല​യി​ല്‍ സ​ന്നാ​ഹ​ങ്ങ​ളോ​ടെ എത്തി . ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച്‌ കൊ​ല​യാ​ളി​കൊമ്പന്മാരെ തു​ര​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നിലമ്പൂരില്‍ നി​ന്നു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ്ഡ് ടീം ​ കാ​ടു​ക​യ​റു​ന്നത്. ഇ​വ​രോ​ടൊ​പ്പം വ​നം ജീ​വ​ന​ക്കാ​ര്‍, പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ ഇ​രു​ട്ടു​കു​ത്തി​യി​ല്‍നി​ന്ന്​ കുമ്പള​പ്പാ​റ​യി​ലേ​ക്കു​ള്ള ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം കാ​ന​ന​പാ​ത പൂ​ര്‍ണ​മാ​യി ന​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി കുമ്പള​പ്പാ​റ​യി​ലേ​ക്ക് ഒ​രു​വി​ധ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ആ​ര്‍.​ആ​ര്‍.​ടി സം​ഘം മ​ണ്ണു​മാ​ന്തി യ​ന്ത്ര​വു​മാ​യി​ട്ടാ​യി​രി​ക്കും വ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക.

ന​ശി​ച്ച കാ​ന​ന​പാ​ത താ​ല്‍ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തും. സാ​ധാ​ര​ണ റ​ബ​ര്‍ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച്‌ വെ​ടി​വെ​ച്ചാ​ല്‍ അ​ക്ര​മ​കാ​രി​ക​ളാ​യ ആ​ന​ക​ള്‍ ഉ​ള്‍വ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​റു​ണ്ട്. എ​ന്നാ​ല്‍, കൊ​ല​യാ​ളി​കൊമ്പന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ത് എ​ത്ര​മാ​ത്രം പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ​നം​വ​കു​പ്പ്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് മ​ണ്ണു​മാ​ന്തി​യ​ന്ത്രം കൂ​ടി ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് നോ​ര്‍ത്ത് ഡി.​എ​ഫ്.​ഒ മാ​ര്‍ട്ടി​ന്‍ ലോ​യ​ല്‍ പ​റ​ഞ്ഞു. റ​ബ​ര്‍ ബു​ള്ള​റ്റ് പ്ര​യോ​ഗം ഫ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​ന്ന് കൊ​ല​യാ​ളി​കൊമ്പന്മാരെ തു​ര​ത്താ​ന്‍ ശ്ര​മം​ന​ട​ത്തും. അ​വ​സാ​ന ശ്ര​മ​മെ​ന്ന​നി​ല​യി​ല്‍ മാ​ത്ര​മേ മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ക്കൂ.

മ​യ​ക്കു​വെ​ടി വെ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ല്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡ് കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നാ​ല് ആ​ദി​വാ​സി കോ​ള​നി​ക​ളാ​ണ് ഈ ​വ​ന​മേ​ഖ​ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​ദി​വാ​സി​ക​ള്‍ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് ആ​ദ്യം ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ദ​പ്പാ​ടി‍ന്‍റ സ​മ​യ​മാ​യ​തി​നാ​ലാ​ണ് കൊമ്പനാനകള്‍ ഇ​പ്പോ​ള്‍ ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​ത്. ഒ​രു​മാ​സം പിന്നിടുമ്പോള്‍ ഇ​വ​ര്‍ ശാ​ന്ത​രാ​കും.

എ​ങ്കി​ലും, അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച​ചെ​യ്ത​ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തെ​ന്നും ഡി.​എ​ഫ്.​ഒ പ​റ​ഞ്ഞു. ഇ​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി വാ​ണി​യം​പു​ഴ കോ​ള​നി​യി​ല്‍ മ​റ്റൊ​രു കൊമ്പന്‍ അ​ക്ര​മ​മ​ഴി​ച്ചു​വി​ട്ടി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...