മൂന്ന് മുന്നണികളും തുല്യ സീറ്റ് നേടിയ പരവൂര്‍ നഗരസഭയില്‍ ഭരണം യു.ഡി.എഫിന്

For full experience, Download our mobile application:
Get it on Google Play

പരവൂര്‍: മൂന്ന് മുന്നണികളും തുല്യ സീറ്റ് നേടിയ പരവൂര്‍ നഗരസഭയില്‍ ഭരണം യു.ഡി.എഫിന്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.െജ.പി മുന്നണികള്‍ 14 സീറ്റ്‌ വീതം നേടി തുല്യനിലയില്‍ എത്തിയ പരവൂര്‍ നഗരസഭയില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. കോട്ടമൂല വാര്‍ഡില്‍ നിന്നുള്ള പി.ശ്രീജയാണ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെത്.

ഒന്നാം റൗണ്ട് വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് -14, യു.ഡി.എഫ് -14, ബി.ജെ.പി -14 എന്നിങ്ങനെ യായിരുന്നു വോട്ട് നില. രണ്ടാമത്തെ റൗണ്ടില്‍ ബി.ജെ.പി വിട്ടു നില്‍ക്കുകയും ഇരു മുന്നണികളും വീണ്ടും തുല്യ നിലയില്‍ എത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു നറുക്കെടുപ്പ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പുതിയിടം വാര്‍ഡില്‍ നിന്നും വിജയിച്ച ഒ. ഷൈലജയും ബി.ജെ.പി പ്രതിനിധിയായി മണിയംകുളം വാര്‍ഡില്‍ വിജയിച്ച ഷീലയുമായിരുന്നു ആദ്യഘട്ടത്തില്‍ മത്സരിച്ചത്. ചെയര്‍പേഴ്സണ്‍ പി.ശ്രീജക്ക് വരണാധികാരി ഹരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...