സഭാ തര്‍ക്കം : ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. “സഭാ തര്‍ക്കം ഒരു സാമൂഹ്യപ്രശ്‌നമായി വളരുന്നതിലുള്ള പ്രയാസം മനസ്സിലാക്കി പ്രധാനമന്ത്രി ഞങ്ങളെ വിളിക്കുകയായിരുന്നു. ഈ നാടിന്‍റെ പ്രധാനമന്ത്രി ഇതുപോലെ ഒരു ആവശ്യം ഞങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുമ്പോള്‍ അതിനോട് പ്രതികരിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്‌.” ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം പ്രതികരിച്ചു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ഇക്കാര്യം പറയുമെന്നാണ് തങ്ങളുടെ ചിന്ത. കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂഡീഷ്യറിയുടെ തീരുമാനത്തിന് വിധേയത്വം പുലര്‍ത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ അതില്‍ നിന്ന് മാറി നിന്ന് വേറെ വഴികള്‍ അന്വേഷിക്കുന്നത് തെറ്റായ കാര്യമാണെന്നും പ്രതിനിധകള്‍ പറഞ്ഞു. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും സഭാ പ്രതിനിധികളുടെ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു. അടുത്ത ദിവസം യാക്കോബായ പ്രതിനിധികള്‍ക്കും ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാര്‍ക്കും പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധാനംചെയ്ത് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണു പ്രധാനമന്ത്രിയെ കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...