തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ല ; ഒരു മാസമായി ഒളിവിലാണെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം. ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പോലീസും പറയുന്നു. ഡിവിഷനിൽ പലയിടത്തായി കൗൺസിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്ഐയും രംഗത്തുണ്ട്. കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ആർ സുഗതനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൗൺസിലറെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമെന്ന് പോലീസ് പറയുമ്പോഴും, ആർ സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ഭക്തിഗാനമേളയിൽ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് സുഗതൻ ചെയ്‌തതെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ബോധപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് മറുവാദം. ക്ഷേത്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സുഗതൻ. കേസിലെ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. സുഗതൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നേരിട്ട് ഡിവിഷനിഷ കാണാനില്ലെങ്കിലും കൗൺസിലർ സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ട് ദിവസം മുൻപ് വരെ പദ്ധതി ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...