വാഹനത്തിൽ വെച്ച് പോലീസ് മോശമായി പെരുമാറിയെന്ന് ബിജെപി കൗൺസിലർ ആർ സുഗതൻ കോടതിയിൽ ആരോപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബിജെപി കൗൺസിലർ ആർ സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. തെളിവെടുപ്പിന് ശേഷം സുഗതനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പോലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയില്‍ പറഞ്ഞു. വാഹനത്തിൽ വെച്ചു മോശമായി പെരുമാറിയെന്നാണ് സുഗതന്‍റെ ആരോപണം.

ആരാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. വിയ്യൂരിൽ നിന്ന് കൊണ്ടുവന്നവർ തന്നെ അല്ലേ മെഡിക്കൽ പരിശോധനക്ക് പോയതെന്ന് കോടതി കുറ്റപ്പെടുത്തി. കസ്റ്റഡിയിൽ തരാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ് ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു. സുഗതനെ പോലീസ് മനപ്പൂർവം വേട്ടയാടുന്നുവെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സി ഐയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരാസ്മെന്റ് ഇപ്പോഴേ ഉന്നയിച്ച സ്ഥിതിക്ക് എങ്ങനെ ഒപ്പം വിടുമെന്നും കോടതി ചോദിച്ചു. സുഗതന്റെ പരാതി കോടതി രേഖപ്പെടുത്തി. ഒരു മാസത്തിനകം ജാമ്യം നേടി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...