തിരുവനന്തപുരം: ജനസംഘത്തിന്‍റെ കാലത്താണ് ഇരു മുന്നണികളുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള. ബി.ജെ.പിയുടെ തുടക്കകാലത്തും ചില മണ്ഡലങ്ങളില്‍ ധാരണയുണ്ടായിരുന്നു. ബേപ്പൂരും വടകരയിലും ബി.ജെ.പിക്ക് കൂടി സ്വീകാര്യരായിരുന്ന സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്.
സഖ്യങ്ങളെല്ലാം പരസ്യമായിരുന്നു. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്‍റെ ആരോപണങ്ങളില്‍ പിന്നീട് അന്വേഷണം ഉണ്ടായേക്കാം. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോവുകയാണ് കെ. സുരേന്ദ്രന്‍ ചെയ്യേണ്ടത്. സുരേന്ദ്രനെ ചിലര്‍ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.എം സഖ്യമുണ്ടെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കര്‍ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന പ്രസ്താവനയുമായി ഒ.രാജഗോപാലും രംഗത്തെത്തിയിരുന്നു.