തിരുവനന്തപുരം: തൃശ്ശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി- സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. സർക്കാർ വീഴ്ചകൾ തുറന്ന് കാണിക്കാനായി. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. സിപിഎം- ബിജെപി അവിഹിത ബന്ധം നിയമസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. പ്രകാശ് ജാവദേക്കർ എന്തിനാണ് എൽഡിഎഫ് കൺവീനർ, മുഖ്യമന്ത്രിയുമായി നിരന്തര കൂടിക്കാഴ്ച നടത്തിയത്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ സിഎഎ പ്രചരണം ഏറ്റില്ല. പിണറായി വിജയൻ മുസ്ലിം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു. തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. തൃശൂരിൽ തോൽക്കാൻ പല കാരണങ്ങൾ ഉണ്ട്. കരുവന്നൂർ കേസിൽ സിപിഎം നേതാക്കൾ ഭയത്തിലായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. ആത്മ പരിശോധന നടത്തണമെന്നും യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാർക്ക് അഭിനന്ദനം. കേരളത്തിലേത് അഭിമാനമായ ജയമാണ്. യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1