മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ അപകടക്കെണിയൊരുക്കി പടുകുഴി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : അപകടക്കെണിയൊരുക്കി സ്കൂളിനു മുന്നിൽ പടുകുഴി. അപകടങ്ങൾ തുടർ‌ച്ചയായിട്ടും ടാറിങ് മിശ്രിതമിട്ട് കുഴിയടയ്ക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) തയാറായിട്ടില്ല. മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ ആനമാടം ജംഗ് ഷനിൽ അരയൻപാറ ഇഎ എൽപി സ്കൂളിനു മുന്നിലെ കുഴിയാണ് കെണിയാകുന്നത്. മഠത്തുംചാൽ – മുക്കൂട്ടുതറ റോഡ് പാക്കേജിൽ വികസിപ്പിക്കുന്ന റോഡാണിതും. റോഡിന്റെ വീതി കൂട്ടിയപ്പോൾ ആനമാടം ജംഗ്ഷനിലെ വൈദ്യുതി തൂൺ ടാറിങ്ങിലായിരുന്നു. ഒരു വർഷം മുൻപ് തൂൺ മാറ്റി സ്ഥാപിച്ചു. മുൻപു തൂൺ സ്ഥാപിച്ചിരുന്ന ഭാഗമാണ് ഇപ്പോൾ കുഴിയായി കിടക്കുന്നത്. റോഡ് പണി മുടങ്ങിക്കിടക്കുന്നതിനാൽ അത് ഇതുവരെ മൂടിയിട്ടില്ല.

കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് റോഡുകൾ നവീകരിക്കുന്നത്. ഇതിന്റെ നിർ‌മാണ ചുമതല കെആർഎഫ്ബിക്കാണ്. അവർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. ഇതുമൂലമാണ് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി തുടരെ അപകടങ്ങൾ സംഭവിക്കുന്നത്. കുന്നം മുതൽ ഇടമൺ വരെയുള്ള ഭാഗത്ത് കുത്തിറക്കമായതും അപകടങ്ങൾ വർധിക്കാൻ കാരണമാണ്. വളവിലാണ് കുഴി. ഇതിൽ ചാടി കഴിഞ്ഞ ദിവസം 2 ഇരുചക്ര വാഹന യാത്രക്കാർക്കു സാരമായ പരുക്കേറ്റിരുന്നു. അവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വെച്ചൂച്ചിറ. വിദ്യാലയങ്ങൾ തുറക്കുന്നതോടെ ഇതുവഴി വാഹന തിരക്കേറും. 2 വലിയ വളവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതിനാൽ സ്ഥിരം അപകട മേഖലയാണ് ആനമാടം. ബന്ധപ്പെട്ടവർ വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്കിടയാക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...