രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാലക്കാട് പ്രതിഷേധം രൂക്ഷം. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നാണ് മഹിള മോർച്ച പ്രവർത്തകരുടെ ആവശ്യം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പോലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

3 കോഴികളുമായിട്ടാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നാട്ടിലെ സ്ത്രീകള്‍ക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ പേടിച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇവിടെയുള്ളത് എന്നാണ് മഹിള മോര്‍ച്ചയുടെ പ്രധാനപ്പെട്ട ആരോപണം. ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ജനപ്രതിനിധിയായി തുടരുകയെന്നും ഇവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെങ്കിൽ പാലക്കാട് എംഎൽഎയെ ആ സ്ഥാനത്ത് നിന്നും നീക്കാൻ അവര്‍ തയ്യാറാകണം എന്നുമാണ് ബിജെപിയുടെ ആവശ്യം. എംഎൽഎ സ്ഥാനത്ത് നിന്നും രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...