അരവിന്ദ് കേജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നൽകി ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നാണ് ബിജെപിയുടെ പരാതി. ലഫ്റ്റനൻറ് ഗവർണർക്കാണ് രേഖാമൂലം പരാതി നല്കിയത്. ലഫ്റ്റനൻറ് ഗവർണർ നിയമവശം പരിശോധിക്കുകയാണ്.അതിനിടെ കെജ്‌രിവാളിനായി തിഹാർ ജയിലിൽ പ്രത്യേക സെൽ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പ്രതികരണം. മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലാണ് നിലവിൽ കേജ്‍രിവാൾ. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കേജ്‍രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. കേജ്‍രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്.

ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി.കൂടാതെ സൗജന്യ മരുന്നും പരിശോധനകളും തുടരാൻ കേജ്‍രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. കേജ്‍രിവാളിന് പിന്നാലെ പാർട്ടിയിലെ കൂടുതൽ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...