ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിൽ ചേർന്ന മുൻ ഡൽഹി മന്ത്രി രാജ്കുമാർ ചൗഹാൻ വീണ്ടും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് രാജ്കുമാർ ചൗഹാൻ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിന്റെ പ്രമുഖ ദലിത് മുഖമായ ചൗഹാൻ താൻ വീണ്ടും കോൺഗ്രസിൽ ചേരുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ചൗഹാൻ സന്ദർശിച്ചിരുന്നു.
ബി.ജെ.പിയില്‍ ക്ലച്ച് പിടിക്കുന്നില്ല ; ദല്‍ഹിയിലെ മുന്‍ മന്ത്രി വീണ്ടും കോണ്‍ഗ്രസിലേയ്ക്ക്
RECENT NEWS
Advertisment