മലപ്പുറം: സഹോദരിയുടെ മകളെ പീഡിപ്പിച്ച പ്രതിയെ നാലു വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ അമ്മാവന്‍ കുത്തിക്കൊന്നു. വയലിൽ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ 11.30 തോടെ വീടിനടുത്തുള്ള കമുകിന്‍ തോട്ടത്തിലാണ് സംഭവം.
മരിച്ചയാളുടെ അയൽക്കാരനാണ് കൊല നടത്തിയതെന്ന് സൂചന കിട്ടിയതായി മഞ്ചേരി പോലീസ് പറഞ്ഞു. ഇയാള്‍ പോലീസില്‍ കീഴടങ്ങിയതായാണ് സൂചന. ഇയാളുടെ സഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുത്താനുപയോഗിച്ചെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. 2016 ലാണ് പോക്സോ കേസിനാസ്പദമായ സംഭവം നടന്നത്.