കോഴിക്കോട്: ഫാഷിസത്തിനെതിരായ പോരാട്ടരംഗത്ത് രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നുക്കൊിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ഭിന്നതയും ഛിദ്രതയും സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ കെണിയില്‍ ക്രൈസ്തവ സമൂഹം വീഴരുതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന സിറോ മലബാര്‍ സഭയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും സഭാ നേതൃത്വം ഇത് പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ എവിടെയും ലവ് ജിഹാദെന്ന പരാമര്‍ശമില്ലാതിരുന്നിട്ടും അത് തന്നെ തലക്കെട്ടാക്കി പ്രചാരണം നടത്തിയത് നിര്‍ഭാഗ്യകരമാണ്. അനവസരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. ലവ് ജിഹാദ് എന്നത് വെറും കെട്ടുകഥയാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കേരള പോലിസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ ആവര്‍ത്തിക്കപ്പെട്ട സമാനസ്വഭാവത്തിലുള്ള ആരോപണങ്ങള്‍ എന്‍.ഐ.എ അന്വേഷിച്ചിട്ടും തെളിയിക്കാന്‍ കഴിയാതെ പോയതാണ്.