Wednesday, December 4, 2024 11:35 am

വിവാഹത്തലേന്ന് വധു സ്വർണവും പണവുമായി കാമുകനൊപ്പം ഒളിച്ചോടി

For full experience, Download our mobile application:
Get it on Google Play

കല്ലറ: വിവാഹത്തലേന്ന് വധു സ്വർണവും പണവുമായി കാമുകനൊപ്പം ഒളിച്ചോടി. മടവൂർ സ്വദേശിനിയായ 19 കാരിയാണ് മുങ്ങിയത്. കുറുഞ്ചിലക്കാട് സ്വദേശിയായ 26 കാരനുമായി ഇന്ന് രാവിലെ പള്ളിക്കലെ കല്യാണ മണ്ഡപത്തിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാത്രി വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി പുടവ നൽകിയിരുന്നു. രാത്രി പതിനൊന്നുമണിവരെ ബന്ധുക്കൾക്കൊപ്പം ഒരുഭാവവുമില്ലാതെ കഴിഞ്ഞ പെൺകുട്ടി വീട്ടുകാരും ബന്ധുക്കളും ഉറക്കമായശേഷമാണ് സ്ത്രീധനമായി നൽകാൻ കരുതിവച്ചിരുന്ന സ്വർണവും സ്വീകരണചടങ്ങിൽ നിന്ന് ലഭിച്ച പണവും കൈക്കലാക്കി മുങ്ങിയത്.

ബ്രോക്കറാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പുലർച്ചെ വരന്റെ വീട്ടുകാരെ അറിയിച്ചത്. വിവാഹചടങ്ങിന് പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വധുവിന്റെ തിരോധാനം വരനെയും കുടുംബത്തെയും ആശങ്കയിലാക്കി. വരന്റെ വീട്ടുകാരുടെ പരാതിയിൽ കല്ലറ പോലീസ് അന്വേഷണം ആരംഭിച്ചു.

ncs-up
kkkkk
dif
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും

0
ശ്രീഹരിക്കോട്ട : ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ഇന്ന് (ഡിസംബര്‍ 4) ഐഎസ്ആര്‍ഒ. യൂറോപ്യന്‍...

ബണ്ടുകൾ തകർന്നു ; മേപ്രാൽ പാടങ്ങൾ വെള്ളക്കെട്ടിൽ

0
മേപ്രാൽ : പെരിങ്ങര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്ന...

വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്

0
വയനാട് : വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ...