ദില്ലി: ‘ഇന്ത്യ’ മുന്നണിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. ‘ഇന്ത്യ’ മുന്നണിക്ക് മൂന്നാം തവണ യോഗം ചേരുമ്പോഴും ഒരു കാഴ്ചപ്പാടുമില്ലെന്നും അഴിമതിയും തട്ടിപ്പുമാണ് നേതാക്കളെ ഒന്നിപ്പിച്ചതെന്നും ബിജെപിയുടെ മുതിർന്ന നേതാവായ രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവ് നിലവിൽ ജാമ്യത്തിലാണെന്നും രാഹുൽ ഗാന്ധി ചൈനയുടെ വക്താവായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ദാരിദ്യം നീക്കാനോ, കർഷകർക്കും സ്ത്രീകൾക്കും വേണ്ടി ഒരു പദ്ധതി പോലും രൂപീകരിക്കാനോ ‘ഇന്ത്യ’ മുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. മുംബൈയിൽ ഇന്ന് ചേർന്ന ‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്നിടത്തോളം സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാൻ ധാരണയായിട്ടുണ്ട്. മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളടക്കം ഉടൻ പൂർത്തിയാക്കുമെന്നും ‘ഇന്ത്യ’ മുന്നണി അറിയിച്ചു.
‘ഇന്ത്യ’ മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന സമിതിയെയും നിയോഗിച്ചു. നിലവിൽ ഏകോപന സമിതിക്ക് കൺവീനർ ഇല്ല. ഭാരതത്തെ ഒന്നിപ്പിക്കും ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് മുന്നണി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. 14 അംഗ ഏകോപന സമിതിയിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരുമില്ല. കെസി വേണുഗോപാലാണ് കോൺഗ്രസ് പ്രതിനിധി. ശരദ് പവാർ, സഞ്ജയ് റാവത്ത്, തേജസ്വി യാദവ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പലരും പട്ടികയിൽ ഉണ്ട്. സിപിഐയിൽ നിന്ന് ഡി രാജ അംഗമാണ്. സിപിഎമ്മിൽ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് തീരുമാനിക്കും.
കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഏകോപന സമിതിയിലില്ല. മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികൾ കൂടി രൂപീകരിച്ചു. പ്രചാരണ കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി, എൻകെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജി ദേവരാജൻ എന്നിവരുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി റാലികൾ നടത്താനും യോഗം തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































