ഭാര്യയും മകളും നോക്കിനിൽക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണയാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചടയമംഗലത്ത് ഫർണിച്ചർ കടയുടെ ഒന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂർ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങൾ വാങ്ങാൻ കടയിൽ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനിൽക്കെയാണ് അപകടം നടന്നത്.

രാജീവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് ഫർണിച്ചർ കടയിലേക്ക് മാർച്ച് നടത്തി. തുടർന്ന് കട അടച്ചുപൂട്ടി. ചടയമംഗലത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ ഫർണിച്ചർ കടയിലാണ് അപകടം നടന്നത്. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ ലിഫ്റ്റ് സ്ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡോ അപായ സൂചനാ അടയാളമോ വെച്ചിരുന്നില്ല. ലിഫ്റ്റിനുള്ള വിടവെന്ന് അറിയാതെയാണ് രാജീവ് അപകടത്തിൽ പെട്ടത്.

കടയുടെ പണി പൂർണ്ണമായി നടത്താതെയാണ് തുറന്ന് പ്രവർത്തിപ്പിച്ചതെന്നും രാജീവിന്റെ മരണം കടയുടമകളുടെ അനാസ്ഥയിലൂടെ ഉണ്ടായതാണെന്നും എഐവൈഎഫ് ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ഫർണിച്ചർ കടയിലെത്തിയ കണ്ണങ്കോട് വാർഡ് അംഗം മഞ്ജു മറിയപ്പിള്ളി ഈ കുഴിയിലേക്ക് തെന്നിയിരുന്നു. കൂടെയുളളവർ പിടിച്ചതിനാൽ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കടയുടമ ഇവിടെ വേലി കൊണ്ട് മറച്ചിരുന്നു. കടയുടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ചടയമംഗലം പോലീസിൽ പരാതി നൽകി. കടയുടമക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...