ബെംഗളുരുവില്‍ കേരള സ്റ്റോറി ഇന്ന് രാത്രി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച് ബിജെപി ; പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ഷണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ബെംഗളുരുവില്‍ കേരള സ്റ്റോറി ഇന്ന് രാത്രി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച് ബിജെപി. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ സിനിമ കാണാനെത്തും. സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗ് നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ബെംഗളുരു എം ജി റോഡിലെ ഗരുഡ മാളിലെ ഐനോക്‌സിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുക.

കേരള സ്റ്റോറിയുടെ സ്‌ക്രീനിംഗ് കാണാന്‍ പെണ്‍കുട്ടികളെത്തണമെന്ന പ്രത്യേക ക്ഷണവും ബി ജെ പി നല്‍കിയിട്ടുണ്ട്. രാത്രി എട്ട് നാല്‍പ്പത്തിയഞ്ചിനാണ് സിനിമ പ്രദര്‍ശിപ്പിക്കുക. അതേസമയം തമിഴ്‌നാട്ടില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ അവസാനിപ്പിച്ചു. തമിഴ്‌നാട് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്‌ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...